SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ തമിഴ്സംഘം അറസ്റ്റിൽ

vanam

തെന്മല: ആര്യങ്കാവ് കടമാൻപാറയിലെ സംരക്ഷണ മേഖലയിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ തമിഴ്നാട് സ്വാദേശികൾ അറസ്റ്റിൽ. ചെങ്കോട്ട കർക്കുടി സ്ട്രീറ്റിൽ അണ്ണാ തെരുവ് സ്വദേശികളായ മണികണ്ഠൻ (27), അജിത്ത് കുമാർ (22), കുമാർ (35) എന്നിവരാണ് വനപാലകരുടെ പിടിയിലായത്.

കഴിഞ്ഞ 17നാണ് ഇവർ അഞ്ച് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത്. മരങ്ങൾ നഷ്ടമായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ വനപാലക സംഘം നടത്തിയ അന്വേഷണത്തിൽ വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തമിഴ്നാട്ടിലെ ചെങ്കോട്ട കർക്കുടി അണ്ണാമലെ തെരുവിൽ നിന്ന് പിടികൂടുകയായിരുന്നു.

അഞ്ച് ചന്ദനമരങ്ങളിൽ രണ്ടെണ്ണം കാതലില്ലാത്തതിനാൽ വനത്തിൽ ഉപേക്ഷിച്ചെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ബാക്കി മൂന്നെണ്ണത്തിൽ ഒരെണ്ണം വനത്തിൽ കുഴിച്ചിട്ടു. വെട്ടി കക്ഷണങ്ങളാക്കി തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോയ രണ്ട് മരങ്ങളുടെ കുറച്ച് ഭാഗം പിടിച്ചെടുത്തു. വനത്തിൽ കുഴിച്ചിട്ട മരവും മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വനത്തിനുള്ളിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തു. തമിഴ്നാട് അതിർത്തിയായ കോട്ടവാസൽ വഴി വനത്തിലൂടെ നടന്ന് ശെന്തുരുണി നദി നീന്തിക്കടന്നാണ് മോഷ്ടാക്കൾ കടമാൻപാറയിലെത്തിയിരുന്നത്.

ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജു, രവിചന്ദ്രൻ ജിജിമോൻ, ഹരികൃഷ്ണൻ, രാധാകൃഷ്ണൻ, ദിവ്യാ, അജ്ന, അജന്ത, അഞ്ചുസെബാസ്റ്റ്യൻ, ആര്യ, ജസ്റ്റിൻ ജോസഫ്, ആദർശ്, പ്രമോദ്, ബിജു, സതീഷ്, സുനിൽ ജയൻ, അശ്വൻ, അമ്പാടി, സുനിതമോൾ, കലേഷ്, ജോമോൻ, ഡ്രൈവർ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL