SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

എം.ഡി.എം.എയുമായി കാറിലെത്തി: യുവാവ് എക്സൈസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ടു

കൊല്ലം: എം.ഡി.എം.എയുമായി എത്തിയ യുവാവ് എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു. കുണ്ടറ മാമ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് എക്സൈസ് സംഘം നാല് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സംഭവത്തിൽ എക്സൈസും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കിളികൊല്ലൂർ പൊലീസ് പാരിപ്പള്ളി സ്വദേശി അദ്വൈതിനെതിരെ കേസെടുത്തു.

ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലുംതാഴത്തായിരുന്നു സംഭവം. എം.ഡി.എം.എയുമായി യുവാവ് ചുവന്ന കാറിൽ വരുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സംഘം കല്ലുംതാഴം ജംഗ്ഷനിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിൽ അദ്വൈതിന്റെ കാർ അതുവഴിയെത്തി. ഉദ്യോഗസ്ഥർ കാർ തടഞ്ഞതോടെ അദ്വൈത് ഉദ്യോഗസ്ഥരെ ഇടിച്ചിടാൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ പിന്തുടർന്നതോടെ കാർ മാമ്പുഴയ്ക്കടുത്ത് സ്വകാര്യ പുരയിടത്തിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. യുവാവിനെ പിടികൂടാൻ രാത്രി വൈകിയും എക്സൈസും പൊലീസും തെരച്ചിൽ തുടരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL