SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

ചെന്നൈ-എഗ്മോർ ട്രെയിനിൽ കടത്താൻ ശ്രമിച്ച 44ലക്ഷം പിടികൂടി

photo

പുനലൂർ: ചെന്നൈ-എഗ്മോർ ട്രെയിനിൽ കടത്താൻ ശ്രമിച്ച കണക്കിൽപ്പെടാത്ത 44ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പുനലൂ‌ർ റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടി. മധുര സ്വദേശികളായ ചുടലമുത്തു(58), അലങ്കപ്പൻ (57) എന്നിവരെയാണ് പരിശോധകൾക്കിടെ പിടികൂടിയത്.

പുനലൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഇന്നലെ പുലർച്ചെ 5.30ന് നടത്തിയ പരിശോധനയിലാണ് ഇരുവരും തുണി സഞ്ചിയിൽ അരയിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണം പിടികൂടിയത്. പ്ലാറ്റ് ഫോമിലൂടെ നടന്നുവന്ന ഇവരിൽ സംശയം തോന്നി ചോദ്യം ചെയ്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് ഒരാളുടെ അരയിൽ നിന്ന് 18ലക്ഷം രൂപയും മറ്റൊരാളുടെ അരയിൽ നിന്ന് 26 ലക്ഷം രൂപയും കണ്ടെടുത്തത്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പുലർച്ചെയും രാത്രിയിലും കടന്നുവരുന്ന ട്രെയിനുകളിൽ സംയുക്ത പരിശോധനകൾ നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ഇന്നലെ പുലർച്ചെ കള്ളപ്പണം പിടിച്ചെടുത്തത്. മധുരയിൽ നിന്ന് കൊട്ടാക്കരയിലേക്ക് കൊണ്ടുവന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പും ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കള്ളപ്പണം പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ പിടികൂടിയ കള്ളപ്പണം പുനലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം സബ് ട്രഷറിയിലേക്ക് മാറ്റി. പ്രതികൾ കസ്റ്റഡിയിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL