കൊല്ലം: സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കുന്ന 'ഹെൽത്ത് ബെൽ' പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. അനു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന റിസോഴ്സ് പേഴ്സൺമാരായ ഡോ. ശരത് രാജൻ, ഡോ. പ്രഭു എന്നിവർ ക്ലാസ് നയിച്ചു. 10 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തി ഇടപെടലുകൾ നടത്തുകയാണ് 'ഹെൽത്ത് ബെൽ' പദ്ധതിയുടെ ലക്ഷ്യം. അദ്ധ്യാപകരും കുട്ടികളും ആരോഗ്യ അംബാസഡർമാരായി പ്രവർത്തിക്കുന്ന രീതിയിലാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |