പുത്തൂർ:ഗാന്ധിഭവൻ വാർഷികവും പ്രാർത്ഥനാമന്ദിരം ഉദ്ഘാടനവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി ആൻഡ് മാനേജിംഗ് ട്രസ്റ്റി ഗാന്ധിഭവൻ, മെമ്പർ, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ഡോ.പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.സുമ ലാൽ, ആർ.രശ്മി , ബി.ശശികുമാർ, പ്രൊഫ.ഡോ.എ.നളിനാക്ഷൻ , പ്രൊഫ.ഡോ.ഡി.ഗോപി മോഹൻ, നാരായണൻ വിജയൻ, വിനോജ് വിസ്മയ ,എം. ജി. അമൃത ലാൽ എന്നിവർ സംസാരിച്ചു. പ്രഷ്യസ് ട്രോപ്സ് കേരള ഗാന്ധിഭവൻ ജീവകാരുണ്യ പുരസ്കാരവും, സൃഷ്ടി സാംസ്കാരിക വേദി മാറനാട് ഗാന്ധിഭവൻ സംസ്കാര പുരസ്കാരവും, നമ്മുടെ കളിത്തട്ട് പാങ്ങോട് ഗാന്ധിഭവൻ ജനസേവന പുരസ്കാരവും എം.ജെ .ദർശിദ് ഗാന്ധിഭവൻ ബാലപ്രതിഭ പുരസ്കാരവും ഏറ്റു വാങ്ങി. ഗാന്ധിഭവൻ ഡയറക്ടർ സി.ശിശുപാലൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |