
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പാക്കിയ സ്നേഹസ്പർശം കുടുംബ സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരിച്ച അഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കടപ്പാക്കട ജംഗ്ഷനിൽ യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ ബി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം മേയർ ഹണി ബെഞ്ചമിൻ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്.ദേവരാജൻ, കൊല്ലം കോർപ്പറേഷനിലെ കൗൺസിലർമാരായ കൃപ വിനോദ്, അമ്പിളി, അഭിലാഷ്, സജിതാനന്ദ്, ജില്ലാ ജനറൽ സെക്രട്ടറി ജോജോ.കെ.എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഡി.സജീവ് സ്വാഗതവും യൂണിറ്റ് ട്രഷറർ പി.ആർ.ബാബുരാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |