കൊല്ലം: മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഉടൻ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ ഒന്നിന് ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാനും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ മൂലം ജില്ലയിൽ അഞ്ചുലക്ഷം സജീവ തൊഴിലാളികൾ ഉണ്ടായിരുന്നത് ഒരുലക്ഷത്തി നാൽപ്പത്തെണ്ണായിരമായി ചുരുക്കിയെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. ജോസ് വിമൽരാജ്, വൈ.ഷാജഹാൻ, വി.ഫിലിപ്പ്, ചിറ്റുമൂല നാസർ, സാബു എബ്രഹാം, പനയം സജീവ്, റാഫി, അഡ്വ. ബാബുക്കുട്ടൻ, പരവൂർ ഹാഷിം, ബി.ശങ്കര നാരായണ പിള്ള, തടത്തിൽ സലിം, പുന്നല ഉല്ലാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |