ചവറ: ജോയിന്റ് കൗൺസിൽ ചവറ മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.വിനോദ് ഉദ്ഘാടനം ചെയ്തു.
ചവറ കെ. സി പിള്ള സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വി.എസ്.സരിത അദ്ധ്യക്ഷയായി. മേഖല സെക്രട്ടറി വി.ജിനീഷ് സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി.പദ്മകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, ജില്ലാ ട്രഷറർ ആർ.സുഭാഷ്,സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഐ.സബീന,ജില്ല വൈസ് പ്രസിഡന്റ് ജൂനിത,ജില്ല കമ്മിറ്റി അംഗം വി.കെ.ദിലീപ്കുമാർ,ജില്ലാ കമ്മിറ്റി അംഗം പി.ദീപു എന്നിവർ സംസാരിച്ചു. തുടർന്ന് വി.എസ്.സരിത (പ്രസിഡന്റ് ), പ്രവീൺകുമാർ ,മുരളീധരൻ പിള്ള(വൈസ് പ്രസിഡന്റ്),
വി.ജിനീഷ് (സെക്രട്ടറി),സുനിൽ,സൗമ്യ(ജോയിന്റ് സെക്രട്ടറി),ആർ.അക്ഷയ് (ട്രഷർ) എന്നിവരെയും വനിതാ കമ്മിറ്റിയിലേക്ക് സമീറ (പ്രസിഡന്റ്),സൗമ്യ(സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. അക്ഷയ് യോഗത്തിൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |