SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

പി.എസ്.സി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺ.

d
ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധിച്ചു. താത്കാലിക നിയമനങ്ങൾ നടത്തുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങളെ പോലെയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.

യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ഹസ്ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, കെ.എസ്‌.യു സസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉളിയക്കോവിൽ, ഹർഷാദ് മുതിരപ്പറമ്പ്, അർജുൻ ഉളിയക്കോവിൽ, രമേശ് കടപ്പാക്കട, അഭിഷേക് ഗോപൻ മങ്ങാട്, ശർമി ഹർഷാദ്, ശരത് കുരീപ്പുഴ, സുദർശൻ താമരക്കുളം, ഹർഷാദ് ഇരവിപുരം, ജൗഫൽ മുളങ്കാടകം, സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL