കൊല്ലം : കുടിയൊഴുപ്പിയ്ക്കപ്പെട്ട യഥാർത്ഥ ഡി.സി.ഡബ്ള്യു മൈനിംഗ് തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എം.എം.എൽ എം.ഡിയ്ക്ക് കത്ത് കൈമാറി. പൊൻമന, കോവിൽ തോട്ടം പ്രദേശത്തു നിന്ന് കെ.എം.എം.എൽ കമ്പനിയ്ക്ക് വേണ്ടി ദീർഘകാലം കരാറുകാരോടൊപ്പം വിവിധ മൈനിംഗ് സൈറ്റുകളിൽ ജോലി ചെയ്തതിനു ശേഷം ഇപ്പോൾ എം.എസ് യൂണിറ്റിൽ ഡി.സി.ഡബ്ള്യു ആയി പരിമിതമായ തൊഴിലുകളോടെ ജോലി ചെയ്ത് വരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ 7 മുതൽ പണിമുടക്കുൾപ്പടെയുള്ള പ്രതിഷേധ സമരങ്ങളാരംഭിയ്ക്കുമെന്നും അറിയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ കത്ത് കൈമാറിയത്. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി , യു.ടി.യു.സി, ബി.എം.എസ് , എച്ച്.എം.എസ്, എം.എ.ടി.യു തുടങ്ങിയ യൂണിയനുകൾക്ക് വേണ്ടി അഡ്വ.യൂസഫ് കുഞ്ഞ്, സന്തോഷ് ഇടയില മുറിയിൽ, എബിൻ, ഡി. പ്രദീപ്, പ്രശാന്ത്പൊൻമന, സിനിൽ, ഫാബിയോ, ആന്റണിമരിയാൻ,രഞ്ചിത്പൊൻമന, രമണൻ, മണിക്കുട്ടൻ,ഫെലിക്സ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |