SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

എൽ.ഐ.സി ഗോൾഡൻ ജൂബിലി മന്ദിരം ഗാന്ധിഭവനിൽ

lic-

കൊല്ലം : കഴിഞ്ഞ 21 വർഷമായി ഗാന്ധിഭവനിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഗാന്ധിഭവൻ ഇന്റർനാഷണൽ സ്‌പെഷ്യൽ സ്‌കൂളിന് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 2950 സ്‌ക്വയർ ഫീറ്റിലുള്ള കെട്ടിടം നിർമ്മിച്ച് നൽകി.
എൽ.ഐ.സി മന്ദിരത്തിന്റെ ഉദ്ഘാടനം എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ എസ്. പ്രേംകുമാർ നിർവഹിച്ചു. ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ.ഷാഹിദ കമാൽ ചടങ്ങിൽ അദ്ധ്യക്ഷയായി.
ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, എൽ.ഐ.സി മാർക്കറ്റിംഗ് മാനേജർ സി.വി.ഹരി പ്രസാദ്, സെയിൽസ് മാനേജർ കെ.എസ്. സുജയ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.എസ്. ശ്രീകുമാർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, ജനറൽ ഡയറക്ടർ സന്തോഷ് ജി.നാഥ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, ട്രസ്റ്റിമാരായ കെ. ഉദയകുമാർ, പ്രസന്ന രാജൻ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.സനൽ കുമാർ, കോർഡിനേറ്റിംഗ് മാനേജർ കെ.ആർ.സുധ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL