
തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി..രാജീവ് അദ്ധ്യക്ഷനായി. റവ.ഫാദർ ഫിലിപ്പ് തരകൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അനിൽ എസ്.കല്ലേലി ഭാഗം, വസന്താ രമേശ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയാ ഷെറിൻ, ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സൗഹൃദ ഇഫ്താറിൽ അനസ് ഇർഫാൻ ഇഫ്താർ സന്ദേശം നേർന്നു. ജോ.ബി.ഡി.ഒ ഫൈസൽ അഹമ്മദ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |