കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാരിപ്പള്ളി യൂണിറ്റ് വാർഷികം ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ കവിയും ആദ്യകാല പരിഷത്ത് പ്രവർത്തകനുമായ ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായി.
യൂണിറ്റ് സെക്രട്ടറി അനിൽ ഗോവിന്ദ് പ്രവർത്തന റിപ്പോർട്ടും കണക്കും മേഖലാ കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ സംഘടനാ രേഖയും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജി.രാജശേഖരൻ, മേഖലാ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, സെക്രട്ടറി എസ്.ശ്രീകുമാർ, സുരേഷ് ബാബു, സുനിൽ വെട്ടിയറ, ഡോ. പ്രിയ സുനിൽ, എസ്.വി.അശോക് കുമാർ, സജി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി അനിൽ ഗോവിന്ദ് (പ്രസിഡന്റ്), സുധ രാജശേഖരൻ (വൈസ് പ്രസിഡന്റ്), ജയശ്രീ മോഹൻ (സെക്രട്ടറി), സ്വാതി (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |