SignIn
Kerala Kaumudi Online
Friday, 23 October 2026 2.59 AM IST

പഴമയും പുതുമയും തലമുറ സംഗമം

photo-
കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടന്ന തലമുറ സംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പഴമയും പുതുമയും എന്ന പേരിൽ നടത്തി​യ തലമുറ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രീത സുനിൽ അദ്ധ്യക്ഷയായി. വാർദ്ധക്യം ബാധ്യതയല്ല, പ്രായമായവരുടെ ജീവിതാവസ്ഥ, പ്രായമായവരെ സംരക്ഷിക്കേണ്ട കടമ, പുതുതലമുറയെ മനസി​ലാക്കുക എന്നീ വിഷയങ്ങളി​ലെ കുടുംബശ്രീ പദ്ധതി അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ രാധാകൃഷ്ണൻ, ഡാനിയേൽ തരകൻ, അനില, കെ.ജി​. അനീഷ്യ, സുധാചന്ദ്രൻ, സിന്ധു, അസിസ്റ്റന്റ് സെക്രട്ടറി ബിജി എന്നിവർ പങ്കെടുത്തു. പഴമയും പുതുമയും എന്ന വിഷയത്തി​ൽ ശ്രീജയ ക്ലാസ് എടുത്തു. സി.ഡി എസ് വൈസ് ചെയർ പേഴ്സൺ ശ്രീദേവി സ്വാഗതവും ബിജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL