കൊല്ലം: കശുഅണ്ടി തൊഴിലാളികളെ പട്ടിണിക്കിട്ട പിണറായി വിജയൻ രാജിവയ്ക്കുക എന്ന മുദ്രാവാക്യം ഉയർത്തി 5000 തൊഴിലാളികൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഏപ്രിൽ 10ന് നടത്തുമെന്ന് യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരനും ജനറൽ സെക്രട്ടറി ടി.സി.വിജയനും പ്രസ്താവനയിൽ അറിയിച്ചു.
പരമ്പരാഗത മേഖലകളായ കയർ, കശുഅണ്ടി, കൺസ്ട്രക്ഷൻ, തയ്യൽ, മത്സ്യം, തൊഴിലുറപ്പ്, മോട്ടോർ, ഓട്ടോ, ചുമട്, കർഷക തൊഴിലാളി, ദേവസ്വം, പെൻഷണേഴ്സ്, ചവറ കെ.എം.എം.എൽ, ഐ.ആർ.ഇ, വാട്ടർ അതോറിറ്റി, ടൈറ്റാനിയം, പോർട്ട്, ടെക്സ്റ്റൈൽസ്, മിൽ തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. എം.എൽ.എ ക്വാർട്ടേഴ്സിന് സമീപം ആശാൻ സ്ക്വയറിലും രക്തസാക്ഷി മണ്ഡപത്തിന് സമീപത്തും കേന്ദ്രീകരിച്ചാണ് മാർച്ചിന് തുടക്കം. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്, സംസ്ഥാന പ്രസിഡന്റ് ബാബുദിവാകരൻ, ജനറൽ സെക്രട്ടറി ടി.സി.വിജയൻ എന്നിവർ നേതൃത്വം നൽകും. മാർച്ച് സെക്രട്ടേറിയറ്റ് പടിക്കൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എ.എ.അസീസ്, ബാബു ദിവാകരൻ, ടി.എം.വിജയൻ, വി.ശ്രീകുമാരൻ നായർ, സനിൽ കുമാർ, കെ.ജയകുമാർ, ചന്ദ്രബാബു, ബെന്നി, കെ.സിസിലി, ഇറവൂർ പ്രസന്നകുമാർ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |