SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

പിതാവ് കൊല്ലപ്പെട്ട കേസിൽ മകനെ വെറുതെ വിട്ടു

പരവൂർ: പൂതക്കുളം വലിയവീട്ടിൽ ശശി കൊല്ലപ്പെട്ട കേസിൽ മകൻ ശരത്ത് കുറ്റക്കാരനല്ലെന്ന് കണ്ട് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്‌ജി എസ്.സുഭാഷ് വിട്ടയച്ചു. 2024 ജൂലായ് 24നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയിൽ നിന്ന് ഉപദ്രവം ഏറ്റതിനെ തുടർന്ന്, പിതാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടുത്ത ദിവസം മരിക്കുകയുമായിരുന്നു. പരവൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ബന്ധുക്കളും അയൽക്കാരും ഉൾപ്പടെ 31 ഓളം പേരെ പ്രോസിക്യൂഷൻ സാക്ഷികളാക്കിയെങ്കിലും, കൃത്യമായ അന്വേഷണം നടത്താതെയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാതെയും മകനെ പ്രതിചേർക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ജയൻ.എസ്.ജില്ലാരിയോസ്, കല്ലുംതാഴം ഉണ്ണിക്കൃഷ്‌ണൻ, സൽരാജ്, ചവറ ജി.പ്രവീൺകുമാർ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL