അഞ്ചൽ: ഗ്രന്ഥശാല സംഘം അലയമൺ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ അലയമൺ പഞ്ചായത്തിലെ എട്ട് ലൈബ്രറികളും ഹരിത ലൈബ്രറികളായി പ്രഖ്യാപിച്ചു മീൻകുളം സനാതന ലൈബ്രറിയിൽ അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് എം. ജയശ്രീ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി. അലയമൺ നേതൃസമിതി കൺവീനർ എസ്.കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് വിഷയാവതരണം നടത്തി. ബാബു തടത്തിൽ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി പ്രസിഡന്റ് ജെയിംസ് ജോസഫ് ഒറ്റപ്ലാക്കൽ, വാർഡ് മെമ്പർ എം. മുരളി, പ്രതീപ് കണ്ണങ്കോട്, രഘു ചണ്ണപ്പേട്ട, സജീവ് പാങ്ങലം കാട്ടിൽ, വി.പി. ജേക്കബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |