കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പിടിയിൽ. മുഖത്തല കുഴിയിൽ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള റഫീക്ക് മൻസിലിൽ സിദ്ദിഖ് (40), ഷഫീഖ് (45) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
നെടുമ്പനയിൽ വാടകയ്ക്ക് താമസിക്കുന്ന കടപ്പാക്കട പള്ളിമത്ത് വീട്ടിൽ സാബുവിനെയാണ് (50) ഇവർ കുത്തി പരിക്കേൽപ്പിച്ചത്. സിദ്ദിഖിന്റെ പക്കൽ നിന്ന് സാബു വാങ്ങിയ പണം തിരികെ കൊടുക്കാതിരുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ ഫോണിലൂടെ തർക്കവും വാക്കേറ്റവും നടന്നിരുന്നു. തുടർന്ന് ശനിയാഴ്ച വൈകിട്ട് 4.15ന് സാബുവിനെ, പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ജി. സുനിലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഫിറോസ് ഖാൻ, സി.പി.ഒമാരായ പ്രവീൺചന്ദ്, ഷഫീഖ്, റഫീഖ്, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |