കൊട്ടാരക്കര: ലോക പുകയില വിരുദ്ധ ദിനമായ മേയ് 31 മുതൽ അന്താരാഷ്ട്ര മദ്യ മയക്കു മരുന്നു വിരുദ്ധ ദിനമായ ജൂൺ 26 വരെ സംസ്ഥാനമൊട്ടാകെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തുന്നതിന് കലയപുരം ആശ്രയ സങ്കേതം അനാഥരില്ലാത്ത ഭാരതം സംസ്ഥാന തല കൺവെൻഷൻ തീരുമാനിച്ചു. ലഹരി വിമുക്ത അക്രമ രഹിത സമൂഹത്തിനായി സംസ്ഥാനത്തൊട്ടാകെ 14 ജില്ലകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അനാഥരില്ലാത്ത ഭാരതം നേതൃത്വ പരിശീലന ക്യാമ്പ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കലയപുരം ജോസ്, വൈസ് പ്രസിഡന്റ് പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എം.എസ്. ബിജു, ഡയറക്ടർ ബോർഡ് അംഗം ജോൺ കുരികേശു, ജില്ലാ പ്രസിഡന്റ് പെരുങ്കുളം രാജീവ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അലക്സ് മാമ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി മാംവിളയിൽ, ബാബു കുട്ടൻചിറ, സരസ്വതി കരവാളൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |