SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

കോടതി ഫീസ് വർദ്ധന പിൻവലിക്കണം: അഡ്വ.ബേബിസൺ

udf-

കൊല്ലം: നീതിന്യായ വ്യവസ്ഥതയെ നീതിബോധമില്ലാതെ പണം പിരിക്കാനുള്ള ഉപാധിയായി സർക്കാർ മാറ്റിയെന്ന് സീനിയർ അഭിഭാഷകനും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ബേബിസൺ ആരോപിച്ചു. കോടതി ഫീസ് വർദ്ധിപ്പിച്ചതിനെതിരെ യു.ഡി.എഫ് അഭിഭാഷക കൂട്ടായ്മ കൊല്ലം ബാർ അസോസിയേഷൻ ഹാളിന് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീതിക്കായി കോടതികളിലെത്തുന്ന സാധാരണക്കാരെ അകറ്റിനിറുത്തുക വഴി അഭിഭാഷകരെ നേരിട്ട് ദ്രോഹിക്കുന്ന തീരുമാനങ്ങളാണ് അഭിഭാഷകവൃത്തി ചെയ്തിട്ടുള്ള ധനമന്ത്രിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ബന്ധപ്പെട്ടവരുമായി ആലോചന നടത്താതെയാണ് ഫീസ് വർദ്ധന നടത്തിയത്. അന്യായ ഫീസ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് കൊല്ലം സെൻട്രൽ പ്രസിഡന്റ് അഡ്വ. ഉളിയക്കോവിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൽ.സി ജില്ലാ പ്രസിഡന്റ് അഡ്വ. ശുഭദേവൻ, ബാർ കൗൺസിൽ അഡ്വ. സജീവ് ബാബു, പ്രോഗ്രസീവ് ലായേഴ്‌സ് നേതാക്കളായ അഡ്വ. ടി.സി.വിജയൻ, കൈപ്പുഴ റാം മോഹൻ. അഡ്വ. എസ്.ഷേണാജി, അഡ്വ. വഹീദ, അഡ്വ. പ്രദീപ് വിജയൻ, അഡ്വ. സ്റ്റീഫൻസൺ, അഡ്വ. ഷെരീഫ്, അഡ്വ. സുനിൽ, അഡ്വ. നൗഷാദ് കിളികൊല്ലൂർ, അഡ്വ. വിപിൻ മോഹൻ ഉണ്ണിത്താൻ, അഡ്വ. രാജേഷ് ഉളിയക്കോവിൽ, അഡ്വ. ചെറുമൂട് സതീശൻ, അഡ്വ. കുളമട ഉണ്ണി, അഡ്വ. ബാബുക്കുട്ടൻപിള്ള, അഡ്വ. മുരളീധരൻപിള്ള, അഡ്വ. വിമലമേരി, അഡ്വ. ഷാജഹാൻ, അഡ്വ. വേണു.ജെ.പിള്ള, അഡ്വ. സജു, അഡ്വ. ജയചന്ദ്രൻ, അഡ്വ. എസ്.എസ്.ഗണേഷ്, അഡ്വ. ജലാലുദ്ദീൻ, അഡ്വ. സനൽ വാമദേവൻ, അഡ്വ. രത്‌നാകരൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL