കല്ലുവാതുക്കൽ: കോർപ്പറേറ്റുകളുടെ ഏജന്റായി കേന്ദ്രസർക്കാർ മാറുന്നുവെന്നും രാജ്യത്തെ പൊതു സ്വത്തുക്കൾ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് കൂട്ടുനിൽക്കുകയാണ് മോദി സർക്കാരെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ പറഞ്ഞു. സി.പി.ഐ കല്ലുവാതുക്കൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബിനു സ്വാഗതം പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ, മണ്ഡലം സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി, എസ്. അനിൽകുമാർ, എൻ. സദാനന്ദൻ പിള്ള, എൻ. ദേവദാസ്, അഡ്വ. എ.കെ. മനോജ്, രാജു ഡി.പൂതക്കുളം, എസ്. സന്തോഷ് കുമാർ, നോബൽ ബാബു, ബിജു ജോൺ, സിന്ധു അനി, അഡ്വ. രാജേഷ്, എം.എസ്. ആദർശ്,തുടങ്ങിയവർ സംസാരിച്ചു. ജെ. സുധാകരക്കുറുപ്പ്, കെ. സിന്ധു, എം. ബിജിൻ തുടങ്ങിയവർ പ്രിസീഡിയം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്. ബിനുവിനെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |