ചവറ: സമരവേദിയിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത് അറിഞ്ഞ് പ്രവർത്തകർക്ക് പിന്തുണയുമായി സ്ഥലത്ത് എത്തിയതായിരുന്നു എം.എൽ.എ. പൊലീസുമായി ചർച്ച നടത്തി ഉപരോധം അവസാനിപ്പിച്ചതിന് ശേഷമാണ് പ്രവർത്തകർക്ക് എം.എൽ.എ യുടെ പിറന്നാളാണെന്ന് മനസിലായത്. തുടർന്ന് സ്നേഹ സമ്മാനമായി കേക്ക് വാങ്ങി നൽകി എം.എൽ.എയെ കൊണ്ട് മുറിപ്പിച്ച് പരസ്പരം മധുരം പങ്ക് വെച്ചാണ് സമരത്തിനെത്തിയ പ്രവർത്തകർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |