
കൊല്ലം: കേരളത്തിലെ പൊതു-ഉന്നത വിദ്യാഭ്യാസം ഇടത് സർക്കാർ ഒരുപോലെ പിന്നോട്ടടിച്ചതായി കെ.പി.സി.സി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ്, ബി.ജയചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം, ബിജുമോൻ, ഷാജൻ പി.സക്കറിയ, ജെ.കെ.നന്ദകുമാർ, തോമസ് മാത്യു, പ്രശാന്ത്, ഷാജി തോമസ്, ബി.റോയി, ബി.ശാന്തകുമാർ, ശ്രീകുമാർ, ടി.നിധീഷ്, സന്ധ്യാദേവി, ഗ്ലീന, വരുൺലാൽ, അജയകുമാർ, ജെ.ഹരിലാൽ, ജയകൃഷ്ണൻ, അൻവർ എന്നിവർ സംസാരിച്ചു. ഇഫ്ത്താർ സംഗമവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |