SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

ഇപി.എഫ് പെൻഷൻ 5000 രൂപയാക്കണം: ബി എം എസ്

bms-

കൊല്ലം: ഇ.പി.എഫ് പെൻഷൻകാരുടെ മിനിമം പെൻഷൻ 5000 രൂപയാക്കണമെന്നും ഇ.എസ്.ഐ പരിധി 22000 ൽ നിന്ന് 42000 ആക്കണമെന്നും പി.എഫ് പരിധി 15000 ൽ നിന്ന് 30000 ആക്കണമെന്നും കേന്ദ്ര സർക്കാരിനോട് ബി.എം.എസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ ആവശ്യപ്പെട്ടു. കൊല്ലം ചിന്നക്കടയിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.സനിൽ കുമാർ സ്വാഗതം പറഞ്ഞു. ബി.ശശിധരൻ, കെ.ശിവരാജൻ, ആനന്ദ്, സി.സജീവ്, ആർ.കെ.സുധീഷ് കുമാർ, കേസരി അനിൽ, ഡി.സുനിൽ, ഡി.രാകേഷ്, ഡി.എസ്.ഉണ്ണി, സേതു നെല്ലിക്കോട്, ദിവ്യ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL