SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: രണ്ടുപേർ കൂടി കസ്റ്റഡിയിൽ

hari

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കെട്ടിശേരി കിഴക്കതിൽ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ രണ്ടുപേർ കൂടി പൊലീസ് പിടിയിലായി. ഓച്ചിറ സ്വദേശികളായ ഹരി (മൈന), പ്യാരി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് ഇന്നലെ വൈകിട്ട് 5 ഓടെയാണ് ഇവരെ പിടികൂടുന്നത്.

മാവേലിക്കര തഴക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇരുവരെയും ഓച്ചിറ സി.ഐ സുജാതൻ പിള്ളയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇവരെ കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, എസ്.എച്ച്.ഒ വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.
സംഘത്തിലെ മറ്റ് രണ്ട് പ്രതികളായ തഴവ കുതിരപ്പന്തി കളീക്കൽ വീട്ടിൽ രാജീവ് (25), ഓച്ചിറ മേമന ലക്ഷ്മി വിലാസത്തിൽ മനു (31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രഹസ്യാന്വേഷണ വിഭാഗവും ലോക്കൽ പൊലീസും അന്വഷണം തുടരുകയാണ്.

അലുവ അതുലിന്റെ ഭാര്യയെ

ചോദ്യം ചെയ്യും

ആലുവായിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടുന്നുകളഞ്ഞ പ്രധാന പ്രതികളിൽ ഒരാളായ അലുവ അതുലിന്റെ ഭാര്യ പ്രതീക്ഷയെയും കുഞ്ഞിനെയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ആലുവായിലേക്ക് പുറപ്പെട്ടു. ഒളിവിൽ പോയ അലുവ അതുൽ ശനിയാഴ്ച വൈകിട്ടാണ് അശോകപുരത്ത് വച്ച് പൊലീസിനെ വെട്ടിച്ച് കടന്നുകള‌ഞ്ഞത്. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം കാറിൽ ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ ചൂണ്ടിക്ക് സമീപത്തുനിന്നാണ് പൊലീസ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന പ്രതീക്ഷയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതീക്ഷയെ ചോദ്യം ചെയ്താൽ അതുലിന്റെ ഒളിസങ്കേതത്തെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. അതിനിടെ കൊല്ലപ്പെട്ട സന്തോഷിന്റെ കൂട്ടുകാർ ഇന്നലെ കരുനാഗപ്പള്ളിയിൽ സന്തോഷ് അനുസ്മരണം സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL