SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

അമൃതശ്രീ അംഗങ്ങൾക്ക് സൗജന്യ വസ്ത്ര വിതരണം

1-
ആലപ്പാട് പഞ്ചായത്തിൽ നടന്ന അമൃതശ്രീ അംഗങ്ങൾക്കുള്ള വസ്ത്ര വിതരണത്തിൽ നിന്ന്

അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നൽകിവരാറുള്ള അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങളായ വനിതകൾക്കുള്ള വസ്ത്ര വിതരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. കൊല്ലം ആലപ്പാട് പഞ്ചായത്തിലെ വനിതകൾക്കാണ് വസ്ത്രവിതരണം നടത്തിയത്. പറയകടവ്, കുഴിത്തറ, ആലപ്പാട്, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത്, ശ്രായിക്കാട്, അഴിക്കൽ നോർത്ത്, അഴീക്കൽ സൗത്ത് എന്നീ മേഖലകളിലെ വനിതകൾക്ക് ആശ്രമത്തിന്റെ നേതൃത്വത്തിൽ സാരി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇതുവരെ പതിനായിരത്തിലധികം പേർക്ക് വസ്ത്രം വിതരണം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കന്യാകുമാരി മുതൽ കാസർകോടുവരെയുള്ള എല്ലാ അമൃതശ്രീ സ്വയം സഹായ സംഘങ്ങൾക്കും സൗജന്യ വസ്ത്രവിതരണം നടത്തും. മാതാ അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ അമൃതശ്രീയിൽ ഏകദേശം പതിനയ്യായിരം സംഘങ്ങളും രണ്ടരലക്ഷത്തിലധികം അംഗങ്ങളുമുണ്ട്. എല്ലാ സംഘങ്ങൾക്കും പ്രവർത്തനമൂലധനവും വസ്ത്രവും വർഷംതോറും മഠം നൽകി വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL