SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

സബ്സിഡി കാലിത്തീറ്റ വിതരണം

cow
തൊടിയൂർ പഞ്ചായത്ത്തല സബ്സിഡി കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് നൽകുന്ന കാലിത്തീറ്റയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പുലിയൂർ വഞ്ചി വടക്ക് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. സഹായ ഉപകരണങ്ങൾ 50 ശതമാനം സബ്സിഡിയോടുകൂടി ക്ഷീരകർഷകർക്ക് നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.സി ഒ.കണ്ണൻ, തൊടിയൂർ വിജയകുമാർ, സംഘം ഭരണസമിതി അംഗങ്ങളായ രാജുക്കുട്ടൻ പിള്ള, സുധി, സമദ്, ഷംന ആസാദ് , ചന്ദ്രലേഖ, ഡയറി ഫാം ഇൻസ്പെക്ടർ ഹാഷിറ, സംഘം സെക്രട്ടറി ബി. രാധാമണിയമ്മ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL