കൊല്ലം: കേരളപുരം, പെരുമ്പുഴ ഭാഗങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയവർ എക്സൈസ് പിടിയിൽ. ചിറയടി മൂലവാരം സ്വദേശി സജീവ്, കോണത്ത് കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേണു, പെരുമ്പുഴ കല്ലുമൂട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷാബു എന്നിവരാണ് പിടിയിലായത്.
മൂന്നുപേരെയും ഒരാഴ്ചയായി എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. പ്രദേശങ്ങളിലെ കുടുംബകലഹങ്ങൾക്ക് കാരണം പ്രതികളുടെ മദ്യവിൽപ്പനയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ്, ഷഹാലുദ്ദീൻ, ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി, അനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീഷ്.പി.നായർ, ഗോകുൽ ഗോപൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ പ്രിയങ്ക, എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |