SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

തിരിച്ചറിയൽ കാർഡ് വിതരണം

id-
കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.പി​.സി​.സി​ രാഷ്ട്രീയകാര്യ സമി​തി​ അംഗം ബി​ന്ദുകൃഷ്ണ നി​ർവഹി​ക്കുന്നു

കൊല്ലം: വഴിയോരക്കച്ചവടക്കാർക്ക് 11 വർഷത്തി​നി​ടെ പല ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും ഇതുവരെ നടപ്പായിട്ടില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ പറഞ്ഞു. കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടിക്കി ബോയ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, കെ.ജി​. രാജേഷ് കുമാർ, പി​.ടി​. ഡിറ്റു, ബിജു ആൽഫ്രഡ്‌, അനുരൂപ് തമ്പാൻ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL