SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 AM IST

എൻ.വിജയൻപിള്ള ആസ്‌ഥാന മന്ദിരോദ്ഘാടനം

g
എൻ.വിജയൻപിള്ള ഗ്രന്ഥശാല ആൻഡ് സാംസ്കാരിക വേദി ആസ്‌ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

ചവറ: വട്ടത്തറ എൻ.വിജയൻപിള്ള ഗ്രന്ഥശാല ആൻഡ് സാംസ്കാരിക വേദി ആസ്‌ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. എൻ.വിജയൻപിള്ളയുടെ ഛായാചിത്രം കോവൂർ കുഞ്ഞുമോൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങൾ വിജയൻപിള്ളയുടെ ഭാര്യ സുമാദേവിയിൽ നിന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി.ശിവൻ ഏറ്റുവാങ്ങി. സെക്രട്ടറി വി.വിജയകുമാർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.പി.സുധീഷ്‌കുമാർ, എസ്.സോമൻ, ജനപ്രതിനിധികളായ സി.രതീഷ്, ലതിക രാജൻ, ഐ.ഷിഹാബ്, ഇ.റഷീദ്, അനിൽ പുത്തേഴം, സി.രഘുനാഥ്, സി.കുഞ്ഞു കൃഷ്ണ പിള്ള, വി.ജ്യോതിഷ്‌കുമാർ, ഗ്രന്ഥശാല പ്രസിഡന്റ് ഡി.കെ. ശ്രീകാന്ത്, സെക്രട്ടറി മടപ്പള്ളി അനിൽ, എസ്. ശ്രീകുമാർ, സുനിൽ ആനന്ദൻ, കെ.രതീഷ്, ചന്ദ്രൻ നായർ മുള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു. എൻ.വിജയൻപിള്ളയുടെ കുടുംബാംഗങ്ങൾ വാങ്ങി നൽകിയ ഭൂമിയിൽ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL