SignIn
Kerala Kaumudi Online
Friday, 23 October 2026 1.15 AM IST

പാരിപ്പള്ളി മേഖലയിലെ ക്ഷേത്രങ്ങളിൽ മോഷണം പതിവ്

templ-
കഴിഞ്ഞ ദിവസം തിടപ്പള്ളിയുടെ വാതിൽ തകർത്ത് മോഷണം നടന്ന കരിമ്പാലൂർ കളരിയഴികം ദേവീക്ഷേത്രം

പരവൂർ: പരവൂർ പാരിപ്പള്ളി മേഖലയിലെ ക്ഷേത്രങ്ങളിലെ മോഷണം പതിവാകുന്നു. പൊലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യത്തി​ന് പരി​ഗണനയി​ല്ല. കഴിഞ്ഞ ദിവസം പുത്തൻകുളം കരിമ്പാലൂർ കളരിയഴികം ദേവീ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിടപ്പള്ളിയുടെ വാതിൽ തകർത്ത് നിലവിളക്കുകൾ, ചെമ്പ് പറ, തുടങ്ങിയവയും അയ്യായിരം രൂപയോളവും കവർന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച പോളച്ചിറ ഗുരുകുലം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന വഞ്ചി ഉൾപ്പെടെ കുത്തിത്തുറന്ന് പണം മോഷ്ടിച്ചി​രുന്നു. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പരവൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് വർഷം മുൻപ് ഗുരുകുലത്തിൽ തിടപ്പള്ളിയുടെ വാതിൽ തകർത്ത് മേശ കുത്തിത്തുറന്ന് പണവും റെക്കോർഡുകളും മോഷ്ടിക്കപ്പെട്ടിരുന്നു.

അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടുന്നതായി ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL