SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

700 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി

കൊല്ലം: ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 12 ഓടെ നടത്തിയ പരിശോധനയിൽ കടയ്ക്കൽ, മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിൽ കടയ്ക്കൽ -കുമ്മിൾ റോഡിലുള്ള സൂപ്പർമാർക്കറ്റിന്റെ ഷെഡിൽ സൂക്ഷിച്ച 700 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ലഹരി വസ്തുക്കൾ. കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നായി ഒരു ടണ്ണിലധികം നിരോധിത ലഹരിവസ്തുക്കളാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയിട്ടുള്ളത്. റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, കെ.ജി.ജയേഷ്, ശ്രേയസ് ഉമേഷ്‌ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL