കരുനാഗപ്പള്ളി: അഹല്യാഭായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷം കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ചു. മഹാത്മ ഇന്റർനാഷണൽ സ്കൂൾ മുംബെ റിട്ട.പ്രിൻസിപ്പൽ ബീന കെ.തമ്പി അദ്ധ്യക്ഷയായി. കവയിത്രിയും നോവലിസ്റ്റും സിനി ആർടിസ്റ്റുമായ രശ്മി സജയൻ യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ സമുന്വയ വേദി ദക്ഷിണ കേരള സംയോജക അഞ്ജന സുരേഷ് മുഖ്യ പ്രഭാഷണം നടത്തി .കൊല്ലം വിഭാഗ് സംയോജക് അനിതാ രവീന്ദ്രൻ ,സഹ സംയോജക ആർ.രാജി പ്രസാദ് ,ഡോ.മോളി ഷാജിത്ത്, ഗ്രാമ ജില്ലാ സംയോജക അഡ്വ.ടി.ആർ.ജയലക്ഷ്മി, സഹ സംയോജക് സൗമ്യാഗോപകുമാർ, വീണ ആർ.കുറുപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ മികവ് കാട്ടിയവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |