SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

തെരുവോരങ്ങളിൽ മാമ്പഴ മധുരം

കൃത്രിമമായി പഴുപ്പിച്ചവ തിരിച്ചറിയാൻ പാട്

കൊല്ലം: വഴിയോര കേന്ദ്രങ്ങളി​ൽ ഉണർവേകി മാമ്പഴ കച്ചവടം പൊടിപോടിക്കുന്നു. നാടൻ ഇനങ്ങൾക്കൊപ്പം കൃത്രി​മമായി​ പഴുപ്പി​ച്ചവയും ഇടംപി​ടി​ച്ചി​ട്ടുണ്ട് എന്നതു മാത്രമാണ് ആശങ്ക സൃഷ്ടി​ക്കുന്നത്.

മാമ്പഴങ്ങളി​ൽ കെമിക്കലുകൾ ഉപയോഗി​ക്കുന്നതും ഇത്തരം പഴങ്ങൾ വി​തരണം ചെയ്യുന്നതും 2011 ൽ ഫുഡ് സേഫ്ടി​ ആൻ‌ഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി​ ഒഫ് ഇന്ത്യ നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഇവ വ്യാപകമാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് വൻ തോതിൽ മാമ്പഴം എത്തുന്നത്. രോ​ഗ പ്രതിരോധശേഷിക്കും കുടലിന്റെ ആരോ​ഗ്യത്തിനും ഊർജ്ജം നിലനിർത്താനും മാമ്പഴം അത്യുത്തമമാണ്. പഴുത്ത മാങ്ങയും പച്ചമാങ്ങയും വ്യത്യസ്തമായ ആരോ​ഗ്യ​ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നത്.

പച്ചമാങ്ങ

മാമ്പഴങ്ങളെ അപേക്ഷിച്ച് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിൻ സിയും നാരുകളും കൂടുതൽ അടങ്ങിയിട്ടുള്ളത് പച്ചമാങ്ങയിലാണ്. വൈറ്റമിൻ സി പ്രതിരോധ ശേഷി വർദ്ധി​പ്പി​ക്കാനും സഹായിക്കുന്നു. ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരെ സഹായിക്കുന്ന ആന്റി​ ഓക്‌സിഡന്റും ആന്റി​ ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയിലുണ്ട്.

മാമ്പഴം

ആന്റി​ ഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിൻ പോലുള്ളവയാൽ സമ്പന്നമാണ് പഴുത്ത മാങ്ങ. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം ക്യാൻസറുകൾ എന്നി​വയി​ൽ നിന്നെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി​ ഓക്‌സിഡന്റുകളാണ്. കൂടാതെ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ എ, പഴുത്ത മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് ഇവ അത്യാവശ്യമാണ്.

...........................................

 ആരോഗ്യത്തിന് ഉത്തമമെങ്കിലും കൃത്രിമമായി പഴുപ്പിച്ചവ തിരിച്ചറിയണം

 പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും.

 കൃത്രിമമായി പഴുപ്പിച്ചവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

മാമ്പഴ സീസണായാൽ മറ്റു പഴങ്ങളുടെ ഡിമാൻഡ് ഇടിയാറുണ്ട്. നാടൻ ഇനങ്ങൾക്കും വിദേശ സങ്കര ഇനങ്ങൾക്കുമെല്ലാം ആവശ്യക്കാർ ഏറെയാണ്

വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL