ചവറ : ബാലസംഘം വേനൽത്തുമ്പി കലാജാഥയ്ക്ക് സമാപനം. തെക്കുംഭാഗം നടയ്ക്കാവിൽ നിന്ന് തുടങ്ങിയ ജാഥ തെക്കുംഭാഗം, തേവലക്കര സൗത്ത്, തേവലക്കര നോർത്ത്, പന്മന, വടക്കുംതല , ചവറ ഈസ്റ്റ്, ചവറ വെസ്റ്റ്, നീണ്ടകര ലോക്കലുകളിൽ പര്യടനം നടത്തി നീണ്ടകരയിൽ സമാപിച്ചു. സമാപന സമ്മേളനം ബാലസംഘം ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനം ചെയ്തു. സുചേത അദ്ധ്യക്ഷയായി. ബാലസംഘം ഏരിയ സെക്രട്ടറി ജി.ആർ.മഴ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ഇമ എസ്.കൃഷ്ണ , ബാലസംഘം ജില്ലാ അക്കാഡമിക് കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, ഏരിയ പ്രസിഡന്റ് താമര എൽ. കൊച്ചയ്യം, ജിഷ ലവകുമാർ, ആർ.അമൽ, അശ്വിൻ ബാബു, രാജേഷ് അമ്പാടി എന്നിവർ സംസാരിച്ചു. ബാലസംഘം ഏരിയ കൺവീനർസജിത ഉണ്ണി വേനൽതുമ്പികളെ പരിചയപ്പെടുത്തി. കലാജാഥ അംഗങ്ങൾക്ക് ലോക്കൽ സെക്രട്ടറി കെ. ലതീഷൻ ഉപഹാരങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |