കരുനാഗപ്പള്ളി: കഴിഞ്ഞ നാലു ദിവസമായി കരുനാഗപ്പള്ളിയിൽ നടന്ന സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ കമ്മിറ്റി ചെയർമാൻ വി.ആർ.സുധീഷ് അദ്ധ്യക്ഷനായി. ചടങ്ങിൽ കവിയും ചിന്തകനുമായ കല്പറ്റ നാരായണൻ, നടൻ വിജയരാഘവൻ , നാടക പ്രതിഭ ദീപൻ ശിവരാമൻ എന്നിവരെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി റസൂൽ പൂക്കുട്ടി ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ , സാഹിത്യോത്സവ് കമ്മിറ്റി കൺവീനർ, പ്രമോദ് ശിവദാസ്, വി.പി.ജയപ്രകാശ് മേനോൻ , ജെ.പി. ജയലാൽ , ആർ.അമ്പിളിക്കുട്ടൻ, സജീവ് മാമ്പറ, എൽ. ശ്രീലത, കെ.ജി.ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.മൂന്നു വേദികളിലായി 67 വിഭാഗങ്ങളിലായാണ് സാഹിത്യ സംവാദങ്ങൾ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |