SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.57 AM IST

അർദ്ധരാത്രി​യി​ലെ പരാക്രമത്തി​ന് എസ്.ഐക്ക് സസ്പെൻഷൻ

കൊല്ലം: നഗരത്തി​ൽ ഞായറാഴ്ച അർദ്ധരാത്രി​യി​ൽ ട്രാൻസ്ജെൻഡർമാരെ ഉൾപ്പെടെ മർദ്ദി​ച്ചെന്ന പരാതി​യി​ൽ കൊല്ലം ഈസ്റ്റ് എസ്.ഐ ടി. സുമേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നാല് ട്രാൻസ്ജെൻഡർമാർ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എൻ. സെയ്ദ്, പിതാവ് എസ്. നാസർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ചിന്നക്കടയിലെ തട്ടുകട ജീവനക്കാരനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതും പരാതി​യായി​.

ആശ്രാമം ചിന്നക്കട റോഡിൽ നി​ൽക്കുകയായി​രുന്ന തങ്ങളെ സ്ഥലത്ത് പട്രോളിംഗിനെത്തിയ ഈസ്റ്റ് എസ്.ഐ മർദ്ദിച്ചുവെന്നാണ് നാല് ട്രാൻസ്ജെൻഡർമാരുടെ പരാതി. എൻ. സെയ്ദിന്റെ പരാതി ഇങ്ങനെ: തെങ്കാശിയിലെ പള്ളിയിൽ പോയി പുലർച്ചെ നാലരയോടെ പാലരുവി എക്സ്‌പ്രസിൽ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം കരിക്കോടെ വീട്ടിലേക്ക് പോകാനായി ചിന്നക്കടയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈസമയം എതിർവശത്തുള്ള തട്ടുകടയിൽ പൊലീസുമായി പ്രശ്നം നടക്കുന്നുണ്ടായിരുന്നു. തുടർന്ന് തങ്ങളുടെ അടുത്തേക്ക് എത്തിയ എസ്.ഐ മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധനയ്ക്കും നിർബന്ധിച്ചു. പള്ളിയിൽ പോയി മടങ്ങിവരികയാണെന്ന് പറഞ്ഞു. ട്രെയിൻ ടിക്കറ്റ് കാണിച്ചിട്ടും നോക്കാൻ തയ്യാറായില്ല. താൻ കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റാണെന്ന് പറഞ്ഞതോടെ എസ്.ഐ പിതാവിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച തന്റെ ചെവിക്കല്ലിന് അടിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. റോഡിൽ വീണ മൊബൈൽ ഫോണിന് മുകളിലൂടെ ജീപ്പ് കയറ്റിയിറക്കി. എസ്.ഐ മദ്യലഹരിയിലായിരുന്നുവെന്നും സെയ്ദ് ആരോപിച്ചു. ട

സെയ്ദുമായി പ്രശ്നമുണ്ടാകുന്നതിന് മുൻപാണ് ചിന്നക്കടയിലെ തട്ടുകട ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കേസെടുത്ത ശേഷം സെയ്ദി​നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സെയ്ദും പിതാവ് നാസറും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തങ്ങളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് എസ്.ഐ സുമേഷിനെതിരെ ട്രാൻസ്ജെൻഡർമാർ കളക്ടർക്കും കമ്മിഷണർക്കും പരാതി നൽകി. നേരിയ പരിക്കേറ്റ എസ്.ഐ ടി. സുമേഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ചിന്നക്കടയിലെ തട്ടുകടയിൽ നടന്ന പരിശോധനയിൽ കരിക്കോട് സ്വദേശികൾ അനാവശ്യമായി ഇടപെടുകയായിരുന്നു. അവിടെ പിടിവലി മാത്രമാണുണ്ടായത്. മർദ്ദിച്ചിട്ടില്ല

എസ്.ഐ ടി. സുമേഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL