SignIn
Kerala Kaumudi Online
Sunday, 31 May 2026 11.05 AM IST

വേനൽ അവധി കായിക പരിശീലന ക്യാമ്പ്

vv
ഗുഹാനന്ദപുരം എച്ച്. എസ്. എസിൽ ആരംഭിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് പൂർവ വിദ്യാർത്ഥിയും സംസ്ഥാന സ്കൂൾ കബഡി മാനേജരുമായ എസ്. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

ചവറസൗത്ത് : ഗുഹാനന്ദപുരം എച്ച്. എസ്.എസിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി.കേരള സ്റ്റേറ്റ് സ്കൂൾ കബഡി ടീം ട്രെയിനറും പൂ‌ർവ വിദ്യാ‌ർത്ഥിയുമായ എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി പ്രധാനദ്ധ്യാപിക കെ.ബിന്ദു,വാർഡ് മെമ്പർമാരായ മീന, സ്മിത, അദ്ധ്യാപക പ്രതിനിധികൾ , പി ടി.എ പ്രതിനിധികൾ , രക്ഷിതാക്കൾ എന്നിവ‌ർ പങ്കെടുത്തു. മറ്റ് സ്കൂളുകളിലെ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നു. 15 വയസിൽ താഴെയുള്ള ഏത് കുട്ടിക്കും ക്യാമ്പിൽ പങ്കെടുക്കാം .രാവിലെ 7.30 മുതൽ 10 വരെയാണ് പരിശീലനം. ഫുട്ബാൾ, കബഡി, ഖോ ഖോ ഇനങ്ങളിലാണ് പരീശീലനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL