അഞ്ചൽ: വഖഫ് നിയമ ഭേദഗതിക്കെതിരെ കിഴക്കൻ മേഖലാ മഹല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ റാലിയും പൊതുസമ്മേളനവും നടന്നു. സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബദറുദ്ദീൻ അദ്ധ്യക്ഷനായി. ഏരൂർ ഷംസുദ്ദീൻ മദനി ആമുഖ പ്രഭാഷണം നടത്തി. കെ. അംബുജാക്ഷൻ, ജ്യോതി കുമാർ ചാമക്കാല, സുൽഫിക്കർ സലാം, എസ്. ജയമോഹൻ, ഡി. വിശ്വസേനൻ, തോയിത്തല മോഹനൻ, ലിജു ജമാൽ, ഷെറിൻ അഞ്ചൽ, കുളത്തൂപ്പുഴ സലീം, എ. ഷാഹുൽ ഹമീദ്, സലീം മൂലയിൽ, ഫസിൽ അൽ അമാൻ തുടങ്ങിയവർ സംസാരിച്ചു. അനസ് ബാബു സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |