SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

കുടുംബശ്രീ അരങ്ങ് കലോത്സവം; കടയ്ക്കൽ ജേതാക്കൾ

abhilash
ചടയമംഗലം - കൊട്ടാരക്കര ക്ലസ്റ്റർ കുടുംബശ്രീ അരങ്ങ് കലോത്സവം കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ: കൊട്ടാരക്കര - ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം അരങ്ങ് കരീപ്രയിൽ അരങ്ങേറി. കരീപ്ര സോപാനം ഓഡിറ്റോറിയം, എം.എൻ സാംസ്കാരിക നിലയം, ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായി കൊട്ടാരക്കര, ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെയും സി.ഡി.എസുകളിൽ നിന്നുള്ളവർ മാറ്റുരച്ചു. കടയ്ക്കൽ സി.ഡി.എസ് ഒന്നാം സ്ഥാനവും കരീപ്ര സി.ഡി.എസ് രണ്ടാം സ്ഥാനവും നേടി.

കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം പ്രിജി ശശിധരൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.ഉദയകുമാർ, കുടുംബശ്രീ സി.എം.സി. എ.അനീസ, കരീപ്ര സി.ഡി.എസ് ചെയർപേഴ്സൺ ജെ. മിനിമോൾ, കെ.ശ്രീജ, മായാദേവി, ബിനി അശോക്, ശൈലജ അനിൽകുമാർ, എം പി പ്രീത എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. എ.അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. ബീന, എ. രാജേശ്വരി, ഷാമില ദേവി, ഷാലിമ, ബേബി ഷീല, അജിത, ഷീലകുമാരി, സജിത ബൈജു, എം.ആശമോൾ, സി.സജീവ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL