SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം

photo
ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ തൊടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചേർന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റമൂല നാസർ ഉദ്ഘാടന് ചെയ്യുന്നു

തൊടിയൂർ: കല്ലേലിഭാഗം, തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യോഗം ചേർന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്‌ പ്രവർത്തകർ എൻ.എച്ച്.എം മിഷൻ ഡയറക്ടരുടെ ഉത്തരവ് പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ കത്തിച്ചു.
മണ്ഡലം പ്രസിഡന്റ്‌ പാലപ്പള്ളിൽ മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.എ.ജവാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ, വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ധർമ്മദാസ്‌, തൊടിയൂർ വിജയകുമാർ, ടി.ഇന്ദ്രൻ,ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ചെട്ടിയത്ത് അജയകുമാർ, സജീവ് വൈ.പുത്തൻവീട്, കല്ലേലിഭാഗം ബാബു എന്നിവർ സംസാരിച്ചു.കെ.എസ്‌.എസ്‌.എ ഭാരവാഹികളായ ചെട്ടിയത്ത് രാമകൃഷ്ണപിള്ള, അനിൽകുമാർ, അജയകുമാർ, ഡി. വിജയൻ, അൻവർ ചിറ്റുമൂല, കൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.
കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.സുന്ദരേശൻ സ്വാഗതവും ബിജു കല്പകം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL