SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

ജില്ലാ എ ഡിവിഷൻ ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമായി

photo
എ. ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ കിക്കോഫ് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു.

കൊല്ലം: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേത്യത്വത്തിൽ കൊല്ലം ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ജില്ലാ എ.ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സി ഡിവിഷൻ , ബി ഡിവിഷൻ മത്സരങ്ങൾ അവാസന ഘട്ടത്തിലാണ്. എ. ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ കിക്കോഫ് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. . ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, വൈസ് പ്രസിഡന്റുമാരായ ജി.ദ്വാരക മോഹൻ , കെ. ഗംഗാധരൻ, രാജേന്ദ്രൻ , സെക്രട്ടറി എ.ഹിജാസ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ.മനീഷ് റഷീദ്,മുരളീധരൻ,ട്രഷറർ കുരുവിള ജോസഫ്, സനോഫർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഖേലോ - ഇന്ത്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറീസ് പാനലിലേക്ക് തിരഞ്ഞെടുത്ത റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സൽമാൻ പടപ്പനാലിനെ എം.എൽ.എ ആദരിച്ചു. സ്കോർ ലൈൻ ലയൺസ്, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, സീസാ കൊല്ലം, രോഹിണി ഫുട്ബാൾ ക്ലബ്, ലക്കി സ്റ്റാർ ഫുട്ബാൾ ക്ലബ്, സ്കൈലാർക്ക് എഫ്.സി, എന്നീ ക്ലബ്ബുകൾ എ ഡിവിഷനിൽ മത്സരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL