കുളത്തുപ്പുഴ :കുളത്തുപ്പുഴ ടൗണിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശ്രീ ശാസ്താ ഫ്യൂവൽസ് പമ്പിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. രാത്രിയിൽ ഇന്ധനം അടിക്കാൻ വാഹനത്തിൽ വന്നവർ പമ്പിനു സമീപം നിന്ന് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്ത പമ്പ് ജീവനക്കാരനായ ബാലചന്ദ്രനെയാണ് കുളത്തുപ്പുഴയിൽ തന്നെയുള്ള ഡ്രൈവർമാരായ വിനോദ്, ഷെമീർ എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരനെ നാട്ടുകാരും പമ്പിലെ മറ്റു ജീവനക്കാരനും ചേർന്ന് കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫ്യൂവൽസ് ഉടമ പമ്പിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. എസ്.എച്ച്.ഒ അനീഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ ഷാജഹാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |