കൊല്ലം: വനിത സംരക്ഷണ സമിതി വർഷം തോറും നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. റീനയും യുവ അഭിഭാഷകയും മാരത്തോൺ റണ്ണറുമായ അഡ്വ. ദീപി അശോകും
തിരഞ്ഞെടുക്കപ്പെട്ടു. പട്ടത്താനം കല ഓഡിറ്റോറിയത്തിൽ നടന്ന വിഷു-റംസാൻ-ബക്രീദ്-വനിതാദിനാഘോഷത്തിൽ മേയർ ഹണിബഞ്ചമിൻ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡോ.റീനയും അഡ്വ.ദീപി അശോകും മറുപടി പ്രസംഗം നടത്തി. സമിതി പ്രസിഡന്റ് ജെ.വിമലകുമാരി അദ്ധ്യക്ഷയായി. സെക്രട്ടറി ഡോ.ജലജ നരേഷ് സ്വാഗതം പറഞ്ഞു. പ്രൊഫ. രാധാമണി, രാജശ്രീ ശിവദാസൻ, ബീനരമേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |