SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

സദാശിവ ആശ്രമ സ്വാമി കൊല്ലത്ത്

swami-
ശൃംഗേരി ശാരദാപീഠത്തിന്റെ ശാഖയായ തുങ്കൂർ ഹെബ്ബൂർ മഠാധിപതി സദാശിവ ആശ്രമ സ്വാമിയെ കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിൽ പൂർണകുംഭം നൽകി സ്വീകരിക്കുന്നു

കൊല്ലം: ആദി ശങ്കരാചാര്യ പരമ്പരയിലെ ശൃംഗേരി ശാരദാപീഠത്തിന്റെ ശാഖയായ തുങ്കൂർ ഹെബ്ബൂർ മഠാധിപതി സദാശിവ ആശ്രമ സ്വാമി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന തീർത്ഥയാത്രയുടെ ഭാഗമായി തൃശൂരിൽ നിന്ന് ഇന്നലെ രാവിലെ കൊല്ലത്ത് എത്തി. കൊല്ലം കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിന് സമീപമുള്ള വേദവിദ്യാ ഭവനിലാണ് സ്വാമിജി തങ്ങുന്നത്. വൈകിട്ട് 5ന് അനുഗ്രഹ പ്രഭാഷണവും തുടർന്ന് പൂജയും നടന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ബ്രാഹ്മണ സമാജം പ്രസിഡന്റ് ആർ.കൃഷ്ണൻ, ക്ഷേത്രം പ്രസിഡന്റ് എസ്.ശങ്കര സുബ്രഹ്മണ്യൻ, സെക്രട്ടറി എൻ.രാമകൃഷണൻ, ട്രഷറർ എ.അനന്ത നാരായണൻ, ഭരണ സമിതിയംഗം എസ്.നാരായണ സ്വാമി, കെ.എൻ.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL