കൊല്ലം: ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. യു11, യു 13, യു15 മത്സരങ്ങൾ 25, 26 തീയതികളിൽ ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എൻട്രി നൽകാനുള്ള അവസാന തീയതി 18ന് ഉച്ചക്ക് 12 മണി. കെ.ബി.എസ്.എ വെബ്സൈറ്റ് വഴി സമർപ്പിക്കുന്ന ഓൺലൈൻ എൻട്രികളേ സ്വീകരിക്കൂ. യു 17, യു 19, സീനിയർ, മാസ്റ്റേഴ്സ്, വെറ്ററൻസ് മത്സരങ്ങൾ ജൂൺ 12, 13 , 14 തീയതികളിൽ പുത്തൻകുളം ഇസിയാൻ സ്പോർട്സ് സിറ്റി ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. 26ന് ശേഷമേ രണ്ടാംഘട്ട മത്സരങ്ങൾക്ക് എൻട്രി സമർപ്പിക്കാനുള്ള പോർട്ടൽ ആക്ടീവാകൂ. എൻട്രികൾ ജൂൺ 8 വരെ ഓൺലൈനായി നൽകാം. വിവരങ്ങൾക്ക് സെക്രട്ടറി അഡ്വ. ധീരജ് രവിയെ വിളിക്കാം. ഫോൺ : 9447103033.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |