SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

എസ്.എസ്.എൽ.സി: ജില്ലയിൽ 99.41 % വിജയം

കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനത്തിൽ ജില്ലയിൽ കഴിഞ്ഞവർഷത്തേക്കാൾ നേരിയ ഇടിവ്. ചരിത്ര വിജയം നേടിയ കഴിഞ്ഞവർഷം 99.55 ആയിരുന്നു വിജയശതമാനം. ഇത്തവണ 99.41 % പേർ വിജയിച്ചു. വിജയശതമാനത്തിൽ സംസ്ഥാനത്ത് 12-ാം സ്ഥാനത്താണ് കൊല്ലം.

ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 30052 വിദ്യാർത്ഥികളിൽ 29875 പേർ ഉപരിപഠനത്തിന് അർഹത നേടി. 6094 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 15622 ആൺകുട്ടികളിൽ 15246 പേരും 14698 പെൺകുട്ടികളിൽ 14629 പേരും ഉപരിപഠനത്തിന് യോഗ്യരായി.

വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, ഉപരി പഠന യോഗ്യത, വിജയശതമാനം, ഫുൾ എ പ്ലസ്

കൊട്ടാരക്കര: 7580 - 7542 - 99.50 - 2006
പുനലൂർ: 6339 - 6301 - 99.40 - 1230
കൊല്ലം: 16254- 16032 - 99.47 - 2858

പരീക്ഷ എഴുതിയവർ-30052
ഉപരിപഠന യോഗ്യത നേടിയവർ-29875
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്-6094

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ.3843 പെൺകുട്ടികളും 2251 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളിലെ 2,364 വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ 3457 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് സ്കൂളുകളിലെ 273 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

2025: 6094
2024: 7146
2023: 6458
2022: 4,091
2021: 9,701

വിജയശതമാനം
2025: 99.41 %
2024: 99.55%
2023: 99.51%
2022: 98.8 %
2021: 99.25 %

164 സ്കൂളുകൾക്ക് 100 %

സർക്കാർ - 55
എയ്ഡഡ് - 92
അൺ എയ്ഡഡ്- 17

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL