SignIn
Kerala Kaumudi Online
Friday, 23 October 2026 7.53 AM IST

ദാഹമകറ്റാൻ കുടുംബശ്രീ തണ്ണീർപ്പന്തൽ

thanneer

കൊല്ലം: വേനൽ കടുത്തതോടെ കുടി​വെള്ള വി​തരണത്തി​നായി​ കുടുംബശ്രീയുടെ നേതൃത്വത്തി​ൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളിൽ 'തണ്ണീർപ്പന്തൽ' ആരംഭി​ച്ചു. ഇടമുളയ്ക്കൽ, ഓച്ചിറ, ശാസ്താംകോട്ട എന്നീ സി.ഡി.എസുകളിലാണ് തണ്ണീർപ്പന്തലിന്റെ സേവനം

ജില്ലയിൽ തപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. വേനൽ കാലത്ത് സാധാരണ കണ്ടുവരുന്ന നിർജ്ജലീകരണം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾ തടയാൻ യാത്രക്കാർക്ക് കുടിവെള്ളം എത്തി​ക്കുകയെന്നതും പദ്ധതി​യി​ലുണ്ട്.

സംഭാരം, നാരങ്ങാവെള്ളം, തണ്ണിമത്തൻ ജ്യൂസ്, ഐസ് വാട്ടർ എന്നി​വയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മൺകൂജകളിൽ തണുത്ത വെള്ളം നിറച്ച് ശീതീകരണ സംവിധാനം ഇല്ലാതെ പഴമയുടെ രുചി ഓർമ്മിപ്പിക്കുന്ന രീതിയിലാണ് തണ്ണീർ പന്തൽ സജ്ജീകരിച്ചിട്ടുള്ളത്. പൂർണമായി ഹരിതചട്ടം പാലിക്കുന്നുണ്ട്. തണ്ണീർ പന്തലുകളി​ൽ കുടി​വെള്ളക്ഷാമം ഉണ്ടാവി​ല്ലെന്ന ഉറപ്പുമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തണ്ണീർപ്പന്തൽ ഒരുക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

വല്ലപ്പോഴും മഴ, കടുത്ത ചൂട്

ജില്ലയിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് മാറ്റമി​ല്ല. പകൽ സമയങ്ങളിൽ വളരെ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളി​ലും 32 ഡിഗ്രിക്ക് മുകളിലാണ് താപനില.

 നേതൃത്വം നൽകുന്നത് കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററുകൾ

 തികച്ചും സൗജന്യം

 ഹരിതചട്ടം പാലിച്ച് കുടിവെള്ളം ഉറപ്പാക്കുക ലക്ഷ്യം

വേനൽ കാലത്ത് സാധാരണ കണ്ടുവരുന്ന ജലജന്യ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കുടുംബശ്രീ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL