SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

കെ.പി.സി.സി വിചാർവിഭാഗ് പരിസ്ഥിതി ദിനാഘോഷം

phot
കെ.പി.സി.സി വിചാർവിഭാഗ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും ജില്ല സെക്രട്ടറി ചേത്തടി ശശി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: കെ.പി.സി.സി വിചാർ വിഭാഗ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും വിതരണവും സംഘടിപ്പിച്ചു. ആവണീശ്വരം എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ചേത്തടി ശശി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് മധുനിരപ്പത്ത് അദ്ധ്യക്ഷനായി. ഡോ. മീര ആർ.നായർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. പത്തനാപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കോർഡിനേറ്റർ സരസ്വതി പരിപാടികൾക്ക് നേതൃത്വം നൽകി. ഖാദി രാമകൃഷ്ണ പിള്ള, പുന്നല അബ്ദുൽ റഷീദ്, എം.ഡി. ഫിലിപ്പ്, ഷംനാദ്, വിനോദ് ലേഖ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. രാജി തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL