SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

വന്മള ശാഖയിൽ പഠനോപകരണ വിതരണവും അനുമോദനവും

phot
എസ്.എൻ.ഡി.പി യോഗം 4561ാം നമ്പർ വന്മള ശാഖയിൽ നടന്ന അനുമോദനവും പഠനോപകരണ വിതരണവും യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 4561-ാം നമ്പർ വന്മള ശാഖയുടെ അതിർത്തിയിലുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മലയാളത്തിന് ഒന്നാം റാങ്ക് നേടിയ എം.ഡി. ശ്രീകുട്ടിയെയും ചടങ്ങിൽ അനുമോദിച്ചു.

യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ജി. ബൈജു മുഖ്യപ്രഭാഷണം നടത്തി.

ശാഖാ വൈസ് പ്രസിഡന്റ് രാജശേഖരൻ, സെക്രട്ടറി മനോജ് ഗോപി, യൂണിയൻ പ്രതിനിധി പ്രകാശ്, വനിതാസംഘം ശാഖാ പ്രസിഡന്റ് അനില സനൽ, വൈസ് പ്രസിഡന്റ് അംബുജാക്ഷി, സെക്രട്ടറി സൈമ സുനിൽ, യൂണിയൻ പ്രതിനിധി രാജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL